Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Sep 23, 2010

ഒരു സിമ്പോളിക് ദൃശ്യാവിഷ്കാരം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഒരുക്കങ്ങള്‍
ഒരു സൈഡീന്നു പൊളിഞ്ഞു തുടങ്ങി!!!!!!
 

കടപ്പാട്- മത്തായി

Sep 12, 2010

മമ്മൂട്ടിയുടെ സൈറ്റ് ഹാക്ക് ചെയ്തു

മമ്മൂട്ടിയുടെ സൈറ്റ് ഹാക്ക് ചെയ്ത അവസ്ഥയില്‍...
ഇപ്പോ http://mammootty.com/ ഇതില്‍ ഞെക്കിയാല്‍
മുകളിലത്തെ പടത്തിലെപ്പോലെ കാണാം..

 
ഒടുവില്‍ എന്‍റെ ബ്ലോഗും ഹാക്ക് ചെയ്തു..
അറിയാതെ ഞാനെന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍സാറിനോട് ഞാന്‍ മാപ്പു ചോദിക്കുന്നു..
എന്‍റെ ബ്ലോഗ് തിരിച്ചു തരൂ..പ്ലീസ്...

 

Sep 10, 2010

ചിത്രവധം

ഇന്നത്തെ വാര്‍ത്ത
DNA INDIA, ബംഗളരു

Sep 8, 2010

ആദരാഞ്ജലികള്‍

വേണു നാഗവളളി അന്തരിച്ചു


തിരു: മലയാളത്തിന്റെ പ്രിയനടന്‍ വേണുനാഗവള്ളി അന്തരിച്ചു. 61 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അന്ത്യം. ഭാര്യ മീര, മകന്‍ വിവേക്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, സംവിധായകന്‍ മുരളി നാഗവള്ളി എന്നിവര്‍ അന്ത്യസമയത്ത് ഒപ്പമുണ്ടായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശ്മശാനത്തില്‍. നടനായും സംവിധായകനായും തിരക്കഥാകൃത്തായും 30 വര്‍ഷത്തിലധികം മലയാളസിനിമയില്‍ നിറഞ്ഞുനിന്ന വേണു നാഗവള്ളി ആസ്വാദകരില്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന സാന്നിധ്യമായിരുന്നു. 1978ല്‍ ഉള്‍ക്കടലിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് പ്രണയചിത്രങ്ങളിലെ സ്ഥിരം നായകനായി. ശാലിനി എന്റെ കൂട്ടുകാരി, അണിയാത്ത വളകള്‍, കോലങ്ങള്‍, യവനിക, ദേവദാസ്, ചില്ല് തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയം മലയാള സിനിമയിലെ 'വിഷാദകാമുകന്‍' എന്ന പേര് ചാര്‍ത്തിക്കൊടുത്തു. ശോഭ, ജലജ എന്നിവരാണ് മിക്ക സിനിമകളിലും വേണുവിന്റെ നായികമാരായത്. ശോഭ-വേണു ടീമിന്റെ പ്രണയചിത്രങ്ങള്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. നാടകാചാര്യന്‍ നാഗവള്ളി ആര്‍ എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനാണ്. ചെറുപ്പകാലത്തു തന്നെ പ്രശസ്തരുമായുള്ള സഹവാസം വേണുവിലെ കലാകാരനെ ഉണര്‍ത്തി. ആദ്യം നടനായി വെളളിത്തിരയിലെത്തിയ അദ്ദേഹം പിന്നീട് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും കുപ്പായമണിഞ്ഞു. 1986ല്‍ പുറത്തിറങ്ങിയ സുഖമോ ദേവിയാണ് ആദ്യം സംവിധാനം ചെയ്തത്. വന്‍വിജയമായ ലാല്‍സലാം, ഏയ് ഓട്ടോ ഉള്‍പ്പെടെ 12 സിനിമകള്‍ സംവിധാനം ചെയ്തു. ഭാര്യ സ്വന്തം സുഹൃത്താണ് ഒടുവിലത്തെ ചിത്രം. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ കിലുക്കം ഉള്‍പ്പെടെ പത്ത് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. കൈരളി ടി വിയുടെ പ്രോഗ്രാംവിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചു.

Aug 24, 2010

വിശ്വസുന്ദരി

ജിമേന നവരേറ്റ്
മെക്സികോ

Aug 12, 2010

ഗുഡ് ബായി...

 അപ്പോ ഇനി മനോരമയുടെ
എന്റെര്‍ടൈന്മെന്റ് ചാനലില്‍ കാണാം


ഏഷ്യാനെറ്റ്‌ വൈസ്‌ പ്രസിഡന്‍റും പ്രമുഖ ടോക്‌ ഷോ അവതാരകനുമായ മാധ്യമപ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഏഷ്യാനെറ്റില്‍ നിന്ന് രാജിവച്ചു.

Aug 5, 2010

മിസ് കേരള 2010

ഇനിയവസാനം ഞാനറിഞ്ഞില്ലാ..കണ്ടില്ലാ... എന്നൊന്നും പറയരുത്...
 ഇതാണ് ആ കുട്ടി...
ഇന്ദു തമ്പി
തിരുവനന്തപുരം