Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Sep 9, 2010

ടോണിക്കുട്ടാ..

അഴകാന മീലിവരും...
പരുപോലെ ഓടിവരും..
എന്നാടി പോലെ വരും..
ടോണികുട്ടാ...
നിന്നെ കാണാതെ ഇന്ന് വരും
ടോണികുട്ടാ..
ഇന്നങ്കില്‍ നാളെ വരും..
നാളെയെങ്കില്‍ മറ്റന്നാള്‍ വരൂ..
എന്നെങ്കിലും എപ്പളും വരൂ..
ടോണികുട്ടാ...
എന്നാലും എപ്പൊ വരും
ടോണികുട്ടാ..

Sep 3, 2010

ഒരു മുറൈ വന്തു പാര്‍ത്തായാ..

നാഗവല്ലി പണ്ട് രാമനാഥനൊപ്പം
ഡാന്‍സ് ചെയ്തത് ഇവിടെയാണ്...

തക്കലയിലെ പത്മനാഭപുരം കൊട്ടാരം

കടപ്പാട്: ഷിബു മാത്യു ഈശോ

Aug 31, 2010

കേരളം കീഴടങ്ങി!!!

വിധിയെത്തടുക്കാന്‍ വില്ലേജാപ്പീസര്‍ക്കുപോലുമാവില്ലല്ലോ!

Aug 23, 2010

യക്ഷിയും പ്രേക്ഷകനും

ആത്മഹത്യ ചെയ്യാന്‍ ഓരോത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാകും.. എന്നാലും ഇത്......


നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
വിനയന്‍ സാറിന്‍റെ യക്ഷിയും പ്രേക്ഷകനും റിലീസായി

Aug 18, 2010

ആദരാഞ്ജലികള്‍



ചലച്ചിത്ര നടന്‍ സുബൈര്‍(48) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Aug 13, 2010

Aug 11, 2010

ഇതായിരുന്നോ കാരണം?

സൂപ്പര്‍താരങ്ങള്‍ക്കെതിരേ ശ്രീനി
ആഞ്ഞടിച്ചുപിന്നില്‍ കെ.എസ്.എഫ്.ഇ യുടെ
കറുത്തകരങ്ങള്‍??

സൂപ്പര്‍താരങ്ങളാണ് ശാപം: ശ്രീനിവാസന്‍

എറണാകുളം, ബുധന്‍, 11 ഓഗസ്റ്റ് 2010( 16:28 IST )

സൂപ്പര്‍താരങ്ങള്‍ക്കെതിരെ ശ്രീനിവാസന്‍ രംഗത്ത്. തങ്ങളുടെ എട്ടു സിനിമകള്‍ പൊളിഞ്ഞാലും താരമൂല്യമിടിയാത്ത താരങ്ങളാണ് മലയാള സിനിമയുടെ ശാപമെന്ന് അദ്ദേഹം പറഞ്ഞു. ‘ആത്മകഥ’ എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ശ്രീനിവാസന്‍.



“എട്ടു സിനിമകള്‍ പൊളിഞ്ഞാലും താരമൂല്യമിടിയാത്ത താരങ്ങളാണ് മലയാള സിനിമയുടെ ശാപം. ഇവരാണ് സിനിമയെ വഴിതെറ്റിക്കുന്നത്. എട്ടു പടങ്ങള്‍ പൊളിയുമ്പോള്‍ ഒമ്പതാമതൊരെണ്ണം ഹിറ്റാകുമെന്ന് ഇവര്‍ കരുതുന്നു. ഒമ്പതാമത്തെ പടത്തിനായി അവര്‍ നല്ലൊരു സംവിധായകനെ കരുതി വയ്ക്കും. ആ സിനിമ ഹിറ്റായിക്കഴിഞ്ഞാല്‍ പിന്നീട് ഒരു പത്ത് സിനിമ കൂടി ആ കെയര്‍‌ഓഫില്‍ കിട്ടും. ഈ രീതിയിലുള്ള ഒരു കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത്” - ശ്രീനി പറഞ്ഞു.



സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്ന പലരും ഒരു പണിയുമില്ലാത്തവരാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇവരുടെ പല പ്രവൃത്തികളെയും ന്യായീകരിക്കാനാവില്ല. അമ്മയിലും ഫെഫ്കയിലും ഞാന്‍ അംഗമാണ്. എന്നാല്‍ സംഘടനകളുടെ വിലക്കിനെ ഞാനും ഭയപ്പെടുന്നുണ്ട്. സംഘബലത്തെ എപ്പോഴും പേടിക്കണമല്ലോ - ശ്രീനി പറഞ്ഞു.



നമ്മുടെ പല സിനിമകളും മൂക്കാതെ പഴുക്കുന്നതുപോലെ ഉള്ളവയാണ്. തമിഴ് അടക്കമുള്ള ഭാഷകളില്‍ നിന്ന് വരുന്ന മസാല ചിത്രങ്ങളോടല്ല മലയാള സിനിമ മത്സരിക്കേണ്ടത്. അങ്ങനെ മത്സരിച്ച് അത്തരം സിനിമകള്‍ മലയാളത്തിലിറക്കിയാല്‍ പരാജയമായിരിക്കും ഫലം. ചിന്താശേഷിയുള്ള നിര്‍മ്മാതാക്കളാണ് മലയാള സിനിമയ്ക്ക് വേണ്ടത്. എന്നാല്‍ നല്ല സിനിമയെന്ന കാഴ്ചപ്പാടില്ലാത്ത നിര്‍മ്മാതാക്കള്‍ സിനിമയെ തകര്‍ക്കുകയാണ്. പണമുണ്ടാക്കുക എന്നതു മാത്രമാണ് ഇന്നത്തെ പല നിര്‍മ്മാതാക്കളുടെയും ലക്‍ഷ്യം - ശ്രീനി പറഞ്ഞു.

Aug 9, 2010

കൂമ്പിനിടി..

ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാം
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു


Aug 8, 2010

റ്റു ഇന്‍ വണ്‍!!!

എന്തിനാ ഈ പടത്തിലേക്കിങ്ങനെ സൂക്ഷിച്ചുനോക്കുന്നേ?

ഈസ്വരാ...

ഇതെന്തര് പരീക്ഷണം.....

Aug 7, 2010

സിന്തോള്‍ സോപ്പിനുള്ളിലെ അപകടം

സുന്ദരികളുടെ സ്വപ്നകാമുകനായിരുന്ന
അരവിന്ദ് സ്വാമി
സിന്തോള്‍ സോപ്പിട്ട് കുളിക്കുന്നതിന് മുമ്പ്...


സിന്തോള്‍ സോപ്പിട്ടുകുളിക്കുന്നു

കുളികഴിഞ്ഞ്

തെറ്റായ വാഗ്ദാനങ്ങള്‍ നടത്തി ഉപഭോക്താവിനെ കബളിപ്പിക്കുന്ന കുത്തകകളുടെയും നാല് കാശു കിട്ടിയാല്‍ എന്തിനെയും പ്രമോട്ട് ചെയുന്ന നമ്മുടെ സെലിബ്രറ്റികളുടെ മുഖം മൂടി വലിച്ചുകീറുക എന്ന ഒറ്റ ദുരുദേശ്യമേ ഈ പോസ്റ്റിനുള്ളു..

അല്ലാതെ ശ്ശെ..ശ്ശെ.. എനിക്ക് ഗ്ലാമറില്ലാത്തതുകൊണ്ട് അതുള്ളവരെ കളിയാക്കുകയാണെന്നെന്നും വിചാരിക്കരുത് കേട്ടോ

Aug 3, 2010

മണവാളന്റെ അച്ഛന്‍

"ഒടുവില്‍ കുറ്റ സമ്മതം നടത്തി അല്ലെ.?.

അച്ഛന്‍ ആണത്ര അച്ഛന്‍ ..(അടി)

ഇത് ഞാന്‍ എന്റെ അമ്മക്ക് കൊടുത്ത വാക്കാ..;

നിങ്ങള്‍ക്കറിയാമോ? ചെറുപ്പത്തില്‍ ഞാന്‍ അച്ചനെക്കാണണം അച്ചനെക്കാണണം എന്നു വാശി പിടിക്കുമ്പോള്‍,

പള്ളീലച്ചനെ കാണിച്ചു തരുമായിരുന്നെന്റെ പൊന്നമ്മച്ചി.!

ഹും..എന്നിട്ട് ഇപ്പൊ വന്നിരിക്കുന്നു.!!.

Jul 31, 2010

കാക്കിക്കുള്ളിലെ കലാഹൃദയം

ആകാശ ചെരുവിലാരോ ഗുരുതിക്കിണ്ണം തട്ടി മറിച്ചു...
കാലക്കെടുതിയിലേതോ ശാപത്തിന്‍ തിറ കെട്ടിത്തുള്ളി
പൊട്ടിപ്പോയൊരു പട്ടച്ചരടും കിട്ടാപ്പൊന്നിന്‍ പത്തരമാറ്റും
മര്‍ത്യന്‍ തന്നുടെ വ്യര്‍ത്ഥതയോതും സര്‍വ്വം സഹയാം
ഭൂമി ദേവിക്കിന്നും എന്നും ശരശയ്യ...ശരശയ്യ....ശരശയ്യാ...

എന്ന് സ്വന്തം തളത്തില്‍ ദിനേശന്‍

പ്രിയപ്പെട്ട മനശാസ്ത്ര ഡോക്ടര്‍ക്ക്...
എനിക്ക് ഒരു പിടിയും കിട്ടുന്നില്ല സര്‍
ദയവു ചെയ്തു എത്രയും പെട്ടെന്ന് സ്ത്രീകളുടെ മനശാസ്ത്രത്തെപ്പറ്റി വാരികയില്‍ എഴുതൂ.
കാരണം എന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ഭാര്യ ആകാന്‍ പോകുന്ന പെണ്‍കുട്ടി അതിസുന്ദരിയാണ് ഡോക്ടര്‍. എനിക്ക് അര്‍ഹതയില്ലാത്ത ഒരു കുട്ടിയെയാണോ ഞാന്‍ കെട്ടാന്‍ പോകുന്നതെന്ന ചിന്ത എന്നെ വല്ലാതെ അലട്ടുകയാണ് സാര്‍.
പലപല ഘട്ടങ്ങളില്‍ ഡോക്ടര്‍ വാരികയിലൂടെ തന്നിട്ടുള്ള വിലപ്പെട്ട ഉപദേശങ്ങള്‍ക്കനുസരിച്ചാണ് ഞാന്‍ ജീവിച്ചിട്ടുള്ളത്.എല്ലാത്തിനും നന്ദി.


ആദ്യമായി ഞാന്‍ ഡോക്ടറോട് ഒരു നഗ്നസത്യം തുറന്ന് പറയട്ടെ. ഞാന്‍ സുന്ദരനല്ല ഡോക്ടര്‍. കറുത്തിട്ടാണ്.ഉയരവും വളരെ കമ്മിയാണ്. അതുകൊണ്ട് ഭാര്യയാകാന്‍ പോകുന്ന ഈ സുന്ദരിയെ മനഃശാസ്ത്രപരമായ സമീപനത്തില്‍ക്കൂടിമാത്രമേ കീഴ്പ്പെടുത്താന്‍ പറ്റൂ, അവളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടാന്‍ പറ്റൂ...

ആദ്യരാത്രിയില്‍ത്തന്നെ എനിക്കത് സാധിക്കണം. എല്ലാ മാര്‍ഗ്ഗങ്ങളും ഉപദേശിക്കാന്‍ അപേക്ഷ.

കള്ളുകുടിയും പുകവലിയും ഇല്ലാത്തവന്‍, സമ്പാദ്യശീലമുള്ളവന്‍. എന്‍റെ ഈ പ്രത്യേകതകളാണ് ആ കുട്ടിയുടെ വീട്ടുകാരെ ആകര്‍ഷിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അല്ലാതെ എന്നെ ഇഷ്ടപ്പെടാന്‍ മറ്റൊരു കാരണവും ഞാന്‍ കാണുന്നില്ല.

എന്‍റെ ഒരു മൂത്തചേട്ടനോടെന്നപോലെ താങ്കളോട് ഞാന്‍ ചോദിക്കുകയാണ് ഡോക്ടര്‍..ഉയരം കൂട്ടാന്‍ വല്ല വിദ്യകളുമുണ്ടോ?മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ഉപായങ്ങള്‍ എന്തൊക്കെയാണ്?
ഞാന്‍ ഇതുവരെ ക്രീമുകളൊന്നും ഉപയോഗിച്ചിട്ടില്ല.
വിക്കോടര്‍മറികിനെപ്പറ്റി എന്താണ് അഭിപ്രായം?
അതു തേച്ചാല്‍ വെളുക്കുമോ?
മേല്‍പ്പറഞ്ഞ എല്ലാ ചോദ്യങ്ങള്‍ക്കും വാരികയിലൂടെ വിശദമായ മറുപടി തന്ന് ഈ ദുര്‍ഘടാവസ്ഥയില്‍ നിന്ന് എന്നെ കരകേറ്റണമെന്ന് വിനീതമായി അപേഷിക്കുകയാണ്

എന്ന് സ്വന്തം


തളത്തില്‍ ദിനേശന്‍

എതിരനിലെ ഒരു പഞ്ച് ഡയകോല്‍...


"നാന്‍ അടിച്ചാ ഗൂഗിള്‍ക്കൂടെ ഉന്നൈ കണ്ടുപിടിക്ക മുടിയാത്..."

news update:
Now Google is working to fix this bug….