Jul 31, 2010

കാക്കിക്കുള്ളിലെ കലാഹൃദയം

ആകാശ ചെരുവിലാരോ ഗുരുതിക്കിണ്ണം തട്ടി മറിച്ചു...
കാലക്കെടുതിയിലേതോ ശാപത്തിന്‍ തിറ കെട്ടിത്തുള്ളി
പൊട്ടിപ്പോയൊരു പട്ടച്ചരടും കിട്ടാപ്പൊന്നിന്‍ പത്തരമാറ്റും
മര്‍ത്യന്‍ തന്നുടെ വ്യര്‍ത്ഥതയോതും സര്‍വ്വം സഹയാം
ഭൂമി ദേവിക്കിന്നും എന്നും ശരശയ്യ...ശരശയ്യ....ശരശയ്യാ...

എന്ന് സ്വന്തം തളത്തില്‍ ദിനേശന്‍

പ്രിയപ്പെട്ട മനശാസ്ത്ര ഡോക്ടര്‍ക്ക്...
എനിക്ക് ഒരു പിടിയും കിട്ടുന്നില്ല സര്‍
ദയവു ചെയ്തു എത്രയും പെട്ടെന്ന് സ്ത്രീകളുടെ മനശാസ്ത്രത്തെപ്പറ്റി വാരികയില്‍ എഴുതൂ.
കാരണം എന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ഭാര്യ ആകാന്‍ പോകുന്ന പെണ്‍കുട്ടി അതിസുന്ദരിയാണ് ഡോക്ടര്‍. എനിക്ക് അര്‍ഹതയില്ലാത്ത ഒരു കുട്ടിയെയാണോ ഞാന്‍ കെട്ടാന്‍ പോകുന്നതെന്ന ചിന്ത എന്നെ വല്ലാതെ അലട്ടുകയാണ് സാര്‍.
പലപല ഘട്ടങ്ങളില്‍ ഡോക്ടര്‍ വാരികയിലൂടെ തന്നിട്ടുള്ള വിലപ്പെട്ട ഉപദേശങ്ങള്‍ക്കനുസരിച്ചാണ് ഞാന്‍ ജീവിച്ചിട്ടുള്ളത്.എല്ലാത്തിനും നന്ദി.


ആദ്യമായി ഞാന്‍ ഡോക്ടറോട് ഒരു നഗ്നസത്യം തുറന്ന് പറയട്ടെ. ഞാന്‍ സുന്ദരനല്ല ഡോക്ടര്‍. കറുത്തിട്ടാണ്.ഉയരവും വളരെ കമ്മിയാണ്. അതുകൊണ്ട് ഭാര്യയാകാന്‍ പോകുന്ന ഈ സുന്ദരിയെ മനഃശാസ്ത്രപരമായ സമീപനത്തില്‍ക്കൂടിമാത്രമേ കീഴ്പ്പെടുത്താന്‍ പറ്റൂ, അവളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടാന്‍ പറ്റൂ...

ആദ്യരാത്രിയില്‍ത്തന്നെ എനിക്കത് സാധിക്കണം. എല്ലാ മാര്‍ഗ്ഗങ്ങളും ഉപദേശിക്കാന്‍ അപേക്ഷ.

കള്ളുകുടിയും പുകവലിയും ഇല്ലാത്തവന്‍, സമ്പാദ്യശീലമുള്ളവന്‍. എന്‍റെ ഈ പ്രത്യേകതകളാണ് ആ കുട്ടിയുടെ വീട്ടുകാരെ ആകര്‍ഷിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അല്ലാതെ എന്നെ ഇഷ്ടപ്പെടാന്‍ മറ്റൊരു കാരണവും ഞാന്‍ കാണുന്നില്ല.

എന്‍റെ ഒരു മൂത്തചേട്ടനോടെന്നപോലെ താങ്കളോട് ഞാന്‍ ചോദിക്കുകയാണ് ഡോക്ടര്‍..ഉയരം കൂട്ടാന്‍ വല്ല വിദ്യകളുമുണ്ടോ?മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ഉപായങ്ങള്‍ എന്തൊക്കെയാണ്?
ഞാന്‍ ഇതുവരെ ക്രീമുകളൊന്നും ഉപയോഗിച്ചിട്ടില്ല.
വിക്കോടര്‍മറികിനെപ്പറ്റി എന്താണ് അഭിപ്രായം?
അതു തേച്ചാല്‍ വെളുക്കുമോ?
മേല്‍പ്പറഞ്ഞ എല്ലാ ചോദ്യങ്ങള്‍ക്കും വാരികയിലൂടെ വിശദമായ മറുപടി തന്ന് ഈ ദുര്‍ഘടാവസ്ഥയില്‍ നിന്ന് എന്നെ കരകേറ്റണമെന്ന് വിനീതമായി അപേഷിക്കുകയാണ്

എന്ന് സ്വന്തം


തളത്തില്‍ ദിനേശന്‍

എതിരനിലെ ഒരു പഞ്ച് ഡയകോല്‍...


"നാന്‍ അടിച്ചാ ഗൂഗിള്‍ക്കൂടെ ഉന്നൈ കണ്ടുപിടിക്ക മുടിയാത്..."

news update:
Now Google is working to fix this bug….

Jul 30, 2010

ആനകുത്താന്‍ വന്നാല്‍...

ഒരു ചെറീയ കല്ലെടുത്ത് അങ്ട്
എറിഞ്ഞാല്‍ പോരേ...
ഇങ്ങനെ ഫയന്നോടണാ...?

Jul 29, 2010

ഹാപ്പി ബര്‍ത്തഡേ റ്റു മി... (ഹല്ല പിന്നെ...)

 ഞാനും ആര്‍നോള്‍ഡ് ഷ്വസ്നാഗറും ഇന്ന്,
ജൂലൈ മുപ്പതിന് പിറന്നാള്‍ ആഘോഷിക്കുന്നു.



വെറുത്തഡേയോടനുബന്ധിച്ചു നടന്ന
എന്‍റെ കുച്ചിപ്പുടിയില്‍ നിന്നും..

എന്തായാലും മമ്മൂട്ടിയുടെ ഡാന്‍സിന്‍റെ അത്രേം വന്നില്ലെങ്കിലും നന്നായിട്ടില്ലല്ലോ അല്ലേ..

Jul 28, 2010

കണി..കണി...കണി...

ഗുരുത്വാകര്‍ഷണം വീണ്ടും തെളിയിക്കപെട്ടിരിക്കുന്നു

ഗുരുത്വാകര്‍ഷണം വീണ്ടും തെളിയിക്കപെട്ടിരിക്കുന്നു...
ഇന്ത്യ വിട്ട GSLV-D3 റോക്കെറ്റ്‌, "സുരക്ഷിതമായി" തിരിച്ചെത്തി

പോസ്റ്റുചെയ്യാന്‍ ഒന്നും കിട്ടാതെവന്നപ്പോ....


പാകിസ്ഥാനിലും രൂപയ്ക്ക് ചിഹ്നമായി

ഇന്ത്യയില്‍ പുതിയ റുപ്പീ സിംബല്‍ വന്നതോടെ പാക്കിസ്ഥാനില്‍ ലഹള തുടങ്ങി... അവസാനം നാട്ടുക്കൂട്ടം (താലിബാന്‍, കശ്മീര്‍ മുജാഹിദ്‌, ജയ്ഷെ മുഹമ്മദ്‌, മറ്റു ആപ്പ ഊപ്പ തീവ്രവാദികളെല്ലാം) കൂടി പാക്കിസ്ഥാനു വേണ്ടി ഈ സിംബല്‍ പ്രൊപ്പോസ് ചെയ്തു. നാളെ ക്യാബിനെറ്റ്‌ പ്രഖ്യാപനം ഉണ്ടാകും!



വരക്കാന്‍ ഇച്ചിരി ബുദ്ധിമുട്ടായതിനാല്‍ ബാങ്കുകളിലും, മറ്റു ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലും ഒറിജിനല്‍ തന്നെ ഉപയോഗിക്കാന്‍ തത്വത്തില്‍ തീരുമാനമായി!
 
കടപ്പാട് : റിസ്

ഫക്...തീ...

രാമായണ മാസമല്ലിയോ..
കുറച്ച് ഫക്ക്തീ-യൊക്കെയാവാമെന്ന് പിള്ളേരങ്ങു തീരുമാനിച്ചു.. എന്താ ചെയ്ക...

ആരാന്ന് പറയുന്നതല്ലേ നല്ലത്...

തലയിക്കൂടെ തോര്‍ത്തിട്ടിരിക്കുന്നത് കൊണ്ട്
സത്യായിട്ടും ആളെ മനസിലായില്ല...

ഇതേതു ഫോട്ടോബ്ലോഗു മുതലാളിയാണെങ്കിലും
ഇപ്പ പറഞ്ഞോണം..

ആരാ കിക്ക്...ഞാനോ അതോ ഫോട്ടോയോ?


ഇതൂടൊന്നു പരീക്ഷിച്ചേക്കാം..

ആരെങ്കിലും കൊറിയേന്നു വരുന്നുണ്ടെങ്കി  ഇതിലെ രണ്ടെണ്ണം വാങ്ങിച്ചോണ്ടുവരണേ..

കാശ് ഇവിടെ വന്നിട്ട്...

ഇതോ കവിത....

ഒരു സഹപാഠിയുടെ കവിത അയാളുടെ അനുവാദമില്ലാതെ ഞാന്‍ എഡിറ്റ് ചെയ്തു കേറ്റുകയാണ്

(എന്‍റെ ഖല്‍ബിലെ ലൈനിലൊന്ന് പിടിച്ചു നോക്കിയതാ..ഷമീര്)



അല്ല അണ്ണമ്മാരേ.. ഇതിനാണോ കവിതയെന്ന് പറയുന്നത്.. ലവനെ എന്തോ ചെയ്യണം...
ങ്ള് പറ..

Jul 27, 2010

എനിക്കിത് കിട്ടണം...




എന്‍റെ ഏതോ ബ്ലോഗു വായിച്ചാട്ടാണെന്ന് തോന്നുന്നു...
അല്ലെങ്കി ലവന്‍ ഇത്രേം  വയലന്‍റാകണ്ട യാതൊരു കാര്യവുമില്ല

കൂ...കൂ....


വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന തെക്കന്‍ കേരളത്തിലെ മീറ്റര്‍ഗേജ് തീവണ്ടികളില്‍ അവസാനേത്തേത്.......

പുനലൂര്‍-ചെങ്കോട്ട റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന
ഈ വണ്ടിയുടെ കൂക്ക് വിളിയും നിന്നു

ഇത് കണ്ടപ്പോ സുകൃതത്തിലെ അവസാന സീന്‍ ഓര്‍മ്മ വന്നു...


കൊല്ലം-ചെങ്കോട്ട മീറ്റര്‍ ഗേജിലെ
ഒരു തുരങ്കം...ആര്യങ്കാവിനടുത്ത്....